അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദ്ദങ്ങള് ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് ചെറിയതോതിലും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്.
അറബിക്കടലിൻ്റെ തെക്കു കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമര്ദ്ദങ്ങള് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ ഇന്ത്യന് മഹാസമുദ്രത്തില് ആഫ്രിക്കന് തീരത്ത് മറ്റൊരു ന്യൂനമര്ദ്ദവും രൂപപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്ട്ടുകളുണ്ട്.
തെക്കുപടിഞ്ഞാറന് അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദ്ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 70 കിലോമീറ്റര് വരെ വേഗത്തില് കാറ്റിനു സാധ്യതയുള്ളതിനാല് കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികള് നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.
Photo Courtesy : Google/ images are subject to copyright

Leave a Reply