അമേരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ വെള്ളിയാഴ്ച്ച രാത്രി തുടർച്ചയായി വൻ ഭൂചലനം. ആദ്യം ചെറുചലനങ്ങളാണുണ്ടായത്. എന്നാൽ അതുമാറി രാത്രി 8.30ഓടെയുണ്ടായ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. പക്ഷെ നിരവധിപ്പേർക്ക് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇരുപത് വര്‍ഷത്തിനിടെ ഈ മേഖലയിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂകമ്പമാണിതെന്നാണ് പറയുന്നത്. ഭൂചലനത്തിൽ റോഡുകളിലും കുറേ കെട്ടിടങ്ങളിലും വിള്ളലുകൾ വീണിട്ടുണ്ട്. ഒട്ടേറെ മേഖലകളില്‍ വൈദ്യുതിവിതരണവും, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി.

വ്യാഴഴ്ച്ചയും ഈ പ്രദേശത്തു ഭൂചലനം ഉണ്ടായിരുന്നു എന്നാൽ അന്നുണ്ടായ ഭൂചലനത്തിന് 6.4 വ്യാപ്തിയാണ് രേഖപ്പെടുത്തിയിരുന്നുത്. അതിൽ യാതൊരു ആളപായവും ഉണ്ടായില്ല. പക്ഷെ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.