ആവശ്യമുള്ള സാധങ്ങൾ:
വറുത്ത അരിപ്പൊടി – 1 കപ്പ്
മുട്ട – 1
പഞ്ചസാര – 6 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ – 1/2 കപ്പ്
ബേക്കിംഗ് സോഡാ – ഒരുനുള്ള്
എണ്ണ – വറുക്കാൻ (ആവശ്യത്തിന്)
ഉപ്പ് – ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് അരിപ്പൊടിയും തേങ്ങാപ്പാലും ചേർക്കുക. കട്ടിയായുള്ള ബാറ്ററാണ് തയ്യാറാക്കേണ്ടത്.
ആ കൂട്ടിലേക്ക് ബേക്കിംഗ് സോഡാപൊടിയും, പഞ്ചസാരയും ഒരുനുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം കുറച്ചു നേരം അടച്ചു വയ്ക്കുക.
എണ്ണചൂടായതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ മാവ് വീതം ഇട്ട് ചുവന്നനിറമാവുമ്പോൾ വറുത്ത് കോരുക. ടേസ്റ്റിയായ ചേമ്പ് അപ്പം തയ്യാർ.
Photo Courtesy : Google/ images are subject to copyright

Leave a Reply