ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ചേർന്ന് തീകൊളുത്തി. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളിൽ ഒരാളാണ് കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയത്. ജ്യാമ്യത്തിലിറങ്ങിയ പ്രതിയും, സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ തട്ടികൊണ്ട് പോയി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ആദ്യം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് പെണ്‍കുട്ടിയെ ലഖ്‌നൗവിലേക്ക് മാറ്റി. നിലവിൽ യുവതി ലഖ്‌നൗവിലെ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. ഈ സംഭവത്തിൽ മൂന്നുപ്പേർ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പെൺകുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.