യുവ നടിയെ ആക്രമിച്ച കേസ് പ്രത്യേക സി.ബി.ഐ. കോടതി കേസ് ഇന്ന് പരിഗണിക്കും. വനിതാ ജഡ്‌ജി അധ്യക്ഷയായ സി.ബി.ഐ. കോടതി ഹൈക്കോടതി വിധിയനുസരിച്ചാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.

ആക്രമിക്കപ്പെട്ട നടി വനിതാ ജഡ്‌ജിയെ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു ഈ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജി ഉള്‍പ്പെട്ട കോടതിയില്‍ വിചാരണ നടക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചിരുന്നത്.

നേരത്തേ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടർന്നാണ് കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് സിബിഐ കോടതിയിലേക്ക് മാറ്റിയത്.
കേസിലെ എല്ലാ പ്രതികളോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാൽ നടൻ ദിലീപ് ഹാജരാകില്ലെന്നാണ് സൂചന. ആറുമാസത്തിനകം കേസ് പൂർത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.