ലോക് സഭ തിരഞ്ഞെടുപ്പിന് മുൻപ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി സോഷ്യൽ മീഡിയകൾ. ​​ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്​സ്​ ആപ്​ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലെല്ലാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും.

ജനപ്രാതിനിധ്യ നിയമത്തിലെ ആര്‍ട്ടിക്കള്‍ 126 പ്രകാരം വോട്ടെടുപ്പുനടക്കുന്നതിന് 48 മണിക്കൂർ മുൻപ് പരസ്യപ്രചാരണം വിലക്കുന്ന നിയമം ഇനി സാമൂഹ്യ മാധ്യമങ്ങൾക്കും ബാധകമായിരിക്കും. അതുകൊണ്ട് ഇനി സോഷ്യൽ മീഡിയകളിൽ വോട്ടെടുപ്പിന് മുൻപ് പരസ്യപ്രചാരണം നടത്താൻ കഴിയില്ല.

സോഷ്യൽ മീഡിയകളിൽ ഇതുമായി ബന്ധപ്പെട്ടു പുതിയ ചട്ടങ്ങൾ ഉണ്ടാക്കി. പുതിയ ചട്ടങ്ങൾ രൂപീകരിച്ചത് സോഷ്യൽ മീഡിയയുടെ നല്ലൊരു മുന്നേറ്റമാണെന്നു മുഖ്യതെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. സോഷ്യൽ മീഡിയകാലിൽ നടക്കുന്ന ചട്ട ലംഘനത്തിന് കർശന നടപടിയെടുക്കുമെന്നും സോഷ്യൽ മീഡിയകൾ അറിയിച്ചു.

 

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.