ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് പുരസ്‌കാരം ലഭിച്ചത്. അയല്‍ രാജ്യമായ എരിത്രിയയുമായി അതിര്‍ത്തി തര്‍ക്കങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികള്‍ക്കാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

രണ്ടു പതിറ്റാണ്ടുകളായി അയല്‍രാജ്യമായ എറിട്രിയയുമായി എത്യോപ്യ അതിര്‍ത്തി തര്‍ക്കത്തിലായിരുന്നു. ഇതിന്‍റെ പേരിലുണ്ടായ നിരവധി സംഘര്‍ഷങ്ങളിലും ഏറ്റുമുട്ടലുകളിലും നിരവധി സൈനികര്‍ക്ക് ജീവഹാനിയുണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാന്‍ അബി അഹമ്മദ് അലി വളരെയധികം പ്രയത്നിച്ചു എന്നാണ് നൊബേല്‍ പുരസ്‌കാര സമിതി വിധിനിര്‍ണയത്തെ വിലയിരുത്തിയത്. എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നൊബേല്‍ സമാധാന പുരസ്‌കാര സമിതി.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.