കേരളത്തിന്റെ 22-ാമത്തെ ഗവര്ണറായി ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്തു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയാണ് രാജ്ഭവനില് വച്ച് നടന്ന ചടങ്ങില് സത്യവാചകം ചൊല്ലിക്കൊടുത്തത്. മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്, കടകംപള്ളി സുരേന്ദ്രന്, കെ ടി ജലീല്, ചീഫ് സെക്രട്ടറി ടോം ജോസ്, മന്ത്രിമാര്, തുടങ്ങിയവര് സത്യപ്രതിജ്ഞ ചടങ്ങില് പങ്കെടുത്തു.
ഉത്തര്പ്രദേശ് സ്വദേശിയാണ് ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ഞായറാഴ്ചയാണ് കേരള ഗവര്ണറായി നിയമിച്ച് വിജ്ഞാപനമിറക്കിയത്. മുന് കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ നിരവധി രാഷ്ട്രീയ പാര്ട്ടികളില് പ്രവര്ത്തിച്ചിട്ടുണ്ട്.
മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയും നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്ത നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്. ജസ്റ്റീസ് പി. സദാശിവം കേരള ഗവര്ണര് സ്ഥാനത്ത് നിന്നും വിരമിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്ക്കാര് ആരിഫ് മുഹമ്മദ് ഖാനെ പുതിയ ഗവര്ണറായി നിയമിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply