രാജ്യം ഐഎസ്ആർഒയ്ക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ രണ്ടിലെ ലാൻഡർ ലക്ഷ്യം കാണാത്ത സംഭവത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവനും ഐ.എസ്.ആര്‍.ഒയ്‌ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞന്മാരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തത്‌.

ചന്ദ്രയാൻ 2 -ൻറെ ഭാഗമായ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതിനു തൊട്ടുമുന്‍പ് വരെ രാജ്യം ഇന്നലെ ആകാംഷയുടെ മുൾമുനയിലായിരുന്നു. എന്നാൽ അവസാന നിമിഷം ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തിനു തൊട്ടുമുകളില്‍വെച്ചയിരുന്നു അനിശ്ചിതത്വത്തിലായത്.

ഇത് കഴിഞ്ഞു മണിക്കൂറുകള്‍ക്കു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചത്. ഐഎസ്ആർഒ കേന്ദ്രത്തിൽ ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി. നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങളിൽ എത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.