രാ​ജ്യ​ത്ത് അസാധാരണമായി കൊറോണരോഗം പരക്കുന്ന 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. കേരളത്തിലെ രണ്ടു ജില്ലകൾ ഈ പട്ടികയിൽപ്പെടുന്നു. ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ, മീററ്റ്, ബില്‍വാര, അഹമ്മദാബാദ്, കാസര്‍കോട്, പത്തനംതിട്ട, മുംബൈ, പൂനെ എന്നി സ്ഥലങ്ങളാണ് ഹോട്ട് സ്‌പോട്ടുകളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ആദ്യസ്ഥാനം ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദീന്‍, നോയിഡ എന്നിവയാണ്. ലോകം മുഴുവൻ വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രധാന മന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ ഇന്നേക്ക് ഏഴാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 227പ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,251 ആയി. കൂടാതെ ഇന്നലെ മാത്രം കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചത് 11 പ്പേരാണ്, ഇതോടെ കൊറോണ ബാധിച്ച രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 32ആയി.

ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ രണ്ടുജില്ലകളായ കാസർഗോഡ്, പത്തനംതിട്ട എന്നിവയിൽ കാസർഗോട്ടെ സ്ഥിതി നിലവിൽ ഗുരുതരമായി തുടരുകയാണ്. 97 പ്പേർക്കാണ് കാസർഗോഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൂടാതെ 7437 പേരാണ് ജില്ലയില്‍ ആശുപത്രികളിലായും വീടുകളിലായും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright 

Leave a Reply

Your email address will not be published.