ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ദക്ഷിണേന്ത്യയില് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്സ് റിപ്പോര്ട്ടുണ്ടായിരുന്നു.
ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തില് കണ്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ സംബന്ധിച്ച് കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. വനപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇതേ തുടര്ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്ദേശം നല്കിയിരിക്കുകയാണ്.
തീരദേശ സേന, മറൈന് പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തില് കടലില് 50 നോട്ടിക്കല് മൈല് ദൂരത്തില് പരിശോധന നടത്തി. ശ്രീഹരിക്കോട്ടയിലെ പ്രദേശമാകേ ഇപ്പോൾ കർശന നിരീക്ഷണത്തിലാണ്. രഹസ്യാന്വേഷണ ഏജന്സികള് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്ധിപ്പിച്ചിരിക്കുന്നത്.
മുൻകരുതലിൻെറ ഭാഗമായി വനപ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രത്തിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ തീരപ്രദേശത്ത് നിന്നും സംശയാസ്പദമായി ഉപേക്ഷിച്ച ബോട്ടുകള് കണ്ടെത്തിയതിനെ തുടര്ന്ന് ദക്ഷിണേന്ത്യയില് ഭീകരാക്രമണം ഉണ്ടാവാന് സാധ്യതയുണ്ടെന്ന് ഇന്റലിജന്സ് റിപ്പോര്ട്ടുണ്ടായിരുന്നു. തീവ്രവാദികള് കടല് മാര്ഗം എത്തുമെന്ന സൂചനയാണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്ന്ന് കേരളത്തിലും സുരക്ഷ വര്ധിപ്പിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply