ജമ്മു കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അതിനായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേസഹിച്ചിട്ടുണ്ട്. എന്നാൽ ആവശ്യം വന്നാല്‍ കശ്മീരിലേക്ക് പോകുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിയിലാണ് അദ്ദേഹത്തിൻെറ ഇങ്ങനെയുള്ള പ്രതികരണം.

നിലവിലെ സ്ഥിതിവിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം നൽകി. കശ്മീരിൽ തുടരുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളും ചോദ്യംചെയ്തുള്ള ഒരുകുട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. ദേശീയ താല്‍പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.