മരട് ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ സർവകക്ഷിയോഗം ഇന്ന് ചേരും. താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിൽ ഇനി എന്ത് നടപടിയെടുക്കണമെന്ന് ചർച്ച ചെയ്യാനായാണ് സർവകക്ഷിയോഗം വിളിച്ചുചേർക്കുന്നത്.

സിപിഎമ്മും കോണ്‍ഗ്രസും ഫ്ലാറ്റുടമകളുടെകൂടെയാണ്. എന്നാൽ സിപിഐ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന അഭിപ്രായമാണ്. താമസക്കാരെ വഴിയാധാരമാക്കരുതെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്.

സര്‍ക്കാരിനെതിരെ സമരമുഖം തുറക്കാനുള്ള അവസരം പ്രതിപക്ഷത്തിന് നല്‍കരുതെന്ന ഉറച്ച തീരുമാനമാണ് മരട് പ്രശ്‌നത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്. അതിനാൽ ഇന്ന് ചേരുന്ന സർവകക്ഷിയോഗത്തിൽ ഫ്ലാറ്റുകൾ പൊളിക്കണോ വേണ്ടയോയെന്ന് അഭിപ്രായം സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകില്ല.

പുനരധിവാസത്തിന്‍റെ ചെലവ് സര്‍ക്കാര്‍ വഹിക്കുക എളുപ്പമല്ല. അതേസമയം താമസക്കാരെ ഇറക്കിവിട്ടാല്‍ അതും സര്‍ക്കാരിനെതിരെ ഉപയോഗിക്കപ്പെടും. അതിനാൽ ഊരാക്കുടുക്കില്‍ ചെന്നുപെടാതിരിക്കാനുള്ള മുന്‍കരുതലാവും സര്‍ക്കാര്‍ ഇന്ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തില്‍സ്വീകരിക്കുക.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.