കൊച്ചി മരടില് തീരദേശ പരിപാലന നിയമം പാലിക്കാതെ നിര്മിച്ചിട്ടുള്ള ഫ്ലാറ്റുകള് പൊളിച്ചു കളയണമെന്ന കോടതിയുടെ വിധിയെ നടപ്പിലാക്കാന് തയ്യാറാണെന്ന് സര്ക്കാർ. കോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചേർത്തിരിക്കുന്നത്.
സുപ്രീം കോടതി വിധി നടപ്പിലാക്കാന് ബാധ്യതയുണ്ടെന്നും പിഴവ് പറ്റിയിട്ടുണ്ടെങ്കില് മാപ്പ് തരണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ഫ്ലാറ്റുകള് പൊളിച്ച് നീക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചത്.
വിധി നടപ്പിലാക്കാന് സർക്കാർ ബാധ്യസ്ഥരാണെന്നും ഇതുവരെ സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. സെപ്റ്റംബർ 20 നുള്ളിൽ സുപ്രീംകോടതി വിധി നടപ്പിലാക്കി റിപ്പോർട്ട് കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്നും. അല്ലാത്തപക്ഷം 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നുമായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അടങ്ങിയിട്ടുള്ള ബെഞ്ചിൻെറ ഉത്തരവ്.
നഗരസഭ ഫ്ലാറ്റ് ഉടമകള്ക്ക് ഒഴിപ്പിക്കല് നോട്ടിസ് നല്കിയെന്ന് സര്ക്കാര്. ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് മദ്രാസ് ഐഐടി നടത്തിയ പഠന റിപ്പോര്ട്ടിനെ കുറിച്ചും സത്യവാങ്മൂലത്തില് പരാമര്ശിച്ചിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതില്നിന്ന് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യർഥിച്ചു.
അതേസമയം കേരളത്തിന്റെ ആവശ്യമായ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം ഇളവുകള് നല്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. അതേസമയം സുപ്രീംകോടതിവിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി അറിയിച്ചു. കൂടാതെ മരടിലെ ഫ്ലാറ്റുടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Photo Courtesy : Google/ images are subject to copyright

Leave a Reply