പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെയുള്ള ഹ​ര്‍​ജി​കളില്‍ കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കാ​ന്‍ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ചു. പൗരത്വനിയമഭേദഗതി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ഇതുസംബന്ധിച്ച്‌ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേ​സ് ജ​നു​വ​രി 22-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക്രിസ്മസ് അവധിക്കായി സുപ്രീം കോടതി ഇന്ന്‌ അടയ്ക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിവച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ചിൻ്റെതാണ് ഉത്തരവ്.

സര്‍ക്കാരിൻ്റെ മറുപടി ലഭിച്ചതിനു ശേഷമാകും കോടതി നിയമത്തിൻ്റെ സാധുത പരിശോധിക്കുക. മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എം.പി മഹ്വ മൊയ്ത്ര, അസം സ്റ്റുഡന്‍സ് യൂണിയന്‍ എന്നീ സംഘടനകൾ നൽകിയ ഹർജികളാണ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.

അറുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഇപ്പോഴും നടന്നുക്കൊണ്ടിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.