കേരളം മുഴുവന് തരംഗമായി മോഹന്ലാല് ചിത്രം വില്ലന് റിലീസ് ചെയ്തു. എങ്ങും ഹൗസ് ഫുള്ളായി തന്നെയാണ് സിനിമയുടെ ആദ്യപ്രദര്ശനം നടക്കുന്നത്. മോഹന്ലാല് ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലാണ് സിനിമയുടെ റിലീസ് ഏര്പ്പെടുത്തിയിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ സിനിമ ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് നിര്മ്മിച്ചിരിക്കുന്നത്.
മോഹന്ലാല് വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണ് വില്ലന്. ബിഗ് റിലീസ് സിനിമയായി തിയേറ്ററുകളിലെത്തിയ ചിത്രം ആരാധകര് വലിയ ആവേശത്തേടെയാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില് 300 തിയേറ്ററുകളിലാണ് വില്ലന് പ്രദര്ശനത്തിനെത്തിയത്. അതില് 152 ഫാന്സ് ഷോകളാണ് ഒരുക്കിയിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply