ദേശീയ പുരസ്കാര ചരിത്രത്തില് തന്നെ ആദ്യമായാണ് മരണാനന്തരം ഒരു വ്യക്തിക്ക് അവാര്ഡ് നല്കുന്നത്. മരണാനന്തരം ദേശീയ പുരസ്താരം ഇതുവരെ നല്കിയിട്ടില്ല. 65-ാമത് ദേശീയ പുരസ്കാര പ്രഖ്യാപന വേദിയില് ആ കീഴ്വഴക്കത്തിനാണ് മാറ്റം വന്നിരിക്കുന്നത്.
പ്രഖ്യാപനത്തില് മികച്ച നടിക്കുള്ള അവാര്ഡിന് അര്ഹയായത് നടി ശ്രീദേവിയായിരുന്നു. മോം എന്ന ചിത്രത്തിലെ പ്രകടനമാണ് ശ്രീദേവിയെ മികച്ച നടിയാക്കിയത്. ശ്രീദേവിയ്ക്ക് കീഴ്വഴങ്ങള് തെറ്റിച്ച് അവാര്ഡ് നല്കിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി അവാര്ഡ് ജൂറി ചെയര്മാന് ശേഖര് കപൂര് രംഗത്തെത്തിയിട്ടുണ്ട്. ശ്രീദേവിയ്ക്ക് അവാര്ഡ് നല്കാതിരിക്കാന് താന് അവസാനംവരെ പേരാടിയിരുന്നെന്ന് ശേഖര് പറഞ്ഞു. കൂടാതെ ശ്രീദേവിയെ തിരഞ്ഞെടുക്കരുതെന്ന് മറ്റ് അംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ശ്രീദ്വിയും താനുമായി നല്ല ബന്ധമാണുള്ളത്. എന്നാല് ഇപ്പോഴത്തെ സാഹചര്യത്തില് അവര്ക്ക് ഈ പുരസ്കാരം നല്കരുതരുതെന്ന് താന് പറഞ്ഞിരുന്നു. അത് മറ്റ് അഭിനേത്രികളോടുള്ള നീതികേടാണ്.
അതേ സമയം, മോം മിലേതിനേക്കാള് മികവുറ്റ വേഷങ്ങള് ശ്രീദേവി ചെയ്തിട്ടുണ്ടെന്നും ഇത് അവാര്ഡ് പരിഗണനയിലുണ്ടായിരുന്ന പാര്വതി, വിദ്യാബാലന് എന്നിവരെപോലുള്ള അഭിനേത്രികളോടുള്ള അവഗണനയാണെന്നും വിമര്ശനം ഉയര്ന്നിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright




Leave a Reply