കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓപ്പണ്‍ ഫോറത്തില്‍ മമ്മുട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കു നേരെ നടന്ന ആക്രമത്തിനെതിരെ നടി പാര്‍വതി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നാണ് പാര്‍വതി തുറന്നടിച്ചത്. സിനിമയെക്കുറിച്ച് വിമര്‍ശനപരമായ പരാമര്‍ശം നടത്തിയതിന് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി പാര്‍വതിക്കുനേരെ കടുത്ത വിമര്‍ശനം നടന്നിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി ചിത്രീകരിക്കാനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നുവെന്നും അതിലൂടെ അങ്ങേയറ്റം അവഹേളിച്ചുവെന്നുമാണ് പാര്‍വതിയുടെ പരാതി.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.