ഗോസിപ്പ് കോളങ്ങളില് ബോളിവുഡ് കഥാപാത്രങ്ങള് തന്നെയാണ് എപ്പോഴും മുന്നില്. ഇത്തവണയും ബോളിവുഡില് നിന്നാണ് വാര്ത്ത വന്നിരിക്കുന്നത്. വീണ്ടും പാപ്പരാസികളുടെ ഇരയായിരിക്കുന്നത് ജാന്വിയാണ്. ശ്രീദേവി മരിക്കുന്നതിനു മുന്പും ശേഷവും ജാന്വി പാപ്പരാസികളടെ വലയത്തിനുള്ളിലാണ്.

ജാന്വിയുടെ വസ്ത്രധാരണം തന്നെയാണ് എപ്പോഴും പ്രശ്നത്തിനു കാരണം. ശ്രീദേവി മരിക്കുന്നതിനു മുന്പായിരുന്നു ജാന്വിയുടെ വസ്ത്രധാരണത്തെപറ്റി കഥകള് പരന്നിരുന്നത്. എന്നാലിതാ വീണ്ടും വാര്ത്താകോളങ്ങളില് നിറഞ്ഞു നില്ക്കുകയാണ് ജാന്വി.
വാര്ത്തക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്ജുന് കപൂര്.
ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനാണ് അര്ജുന് കപൂര്. ശ്രീദേവി ജീവിച്ചിരുന്നപ്പോള് അത്ര സൗഹൃദത്തിലായിരുന്നില്ല ഇരു കുടുംബങ്ങളെങ്കിലും ശ്രീദേവിയുടെ മരണ ദിവസവും പിന്നീടിങ്ങോട്ടും അര്ജുന് കപൂര് അര്ധസഹോദരിമാര്ക്കൊപ്പമുണ്ടായിരുന്നു.
ട്വിറ്ററിലൂടെയാണ് അര്ജുന് പ്രതികരിച്ചത്. നമ്മുടെ രാജ്യം എങ്ങനെയാണ് പെണ്കുട്ടികളെ നോക്കികാണുന്നതെന്നതിനുള്ള ഉദാഹരണമാണ് ഈ വാര്ത്ത. ഏറെ ലജ്ജിപ്പിക്കുകയാണിതെന്നും അര്ജുന് ട്വീറ്റ് ചെയ്തു.
Photo Courtesy : Google/ images are subject to copyright


Leave a Reply