വൈറലായി രാഹുലിന്റെ ട്വീറ്റ്. ലോക് സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെ വിജയിപ്പിച്ച വയനാട്ടിലെ എല്ലാ വോട്ടർമാർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റാണ് വൈറലായത്. ട്വീറ്റിന് മറ്റൊരു പ്രത്യേകതക്കൂടിയുണ്ട് മലയാളത്തിലാണ് രാഹുൽ ഗാന്ധി നന്ദി അറിയിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി ലോക് സഭ തിരഞ്ഞെടുപ്പിൽ രണ്ടിടത്തും മത്സരിച്ചെങ്കിലും അമേഠിയിൽ സ്‌മൃതി ഇറാനിയോട് തോൽക്കുകയായിരുന്നു. എന്നാൽ വയനാട് നാല് ലക്ഷത്തിന്മേൽ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

‘നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ നന്ദിയറിയിക്കുന്നുവെന്നും, ലോക് സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും, കൂടാതെ വിജയത്തിനായുള്ള ഓരോ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിനും പരിശ്രമത്തിനും നന്ദിയുണ്ടെന്നും’ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.