വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച (മെയ് 30ന്) സത്യപ്രതിജ്ഞ ചെയ്യും. ഇതിന് മുന്നോടിയായി പാർട്ടി യോഗം നാളെ ചേരും 28ന് വാരാണസി നന്ദര്‍ശിക്കും. അമിത് ഷാ ആഭ്യന്തര മന്ത്രി ആയേക്കുമെന്നാണ് സൂചന. സത്യാ പ്രതിജ്ഞയ്ക്ക് മുന്നോടിയായി നടക്കുന്ന യോഗത്തിൽ മന്ത്രി സഭയിൽ പിരിച്ചു വിടാനുള്ള പ്രമേയം പാസ്സാക്കും.

യോഗത്തിന് മുൻപ് പ്രധാന മന്ത്രി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ കാണും. യോഗത്തിൽ പുതിയ സർക്കാരിന്റെ സത്യ പ്രതിജ്ഞ, മന്ത്രിമാർ ആരൊക്കെ എന്നി വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്യും.

ഇതാദ്യമായാണ് ഒരു കോൺഗ്രസിതര പാർട്ടി രാജ്യത്ത് തുടർച്ചയായ രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്. 303 സീറ്റുകൾ നേടിയതിനാൽ എൻ ഡി എ യിലെ മാറ്റുകക്ഷികളുമായി കൂടുതൽ ചർച്ചകൾ ഒന്നും ഉണ്ടാകില്ല.

ബിജെപി യ്ക്ക് കൂടുതൽ സീറ്റുകൾ നേടാൻ കഴിഞ്ഞ പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ മന്ത്രി സഭയിൽ ഉണ്ടാകും. കേരളത്തിൽ നിന്നും ഇത്തവണ മന്ത്രിസ്ഥാനമില്ല.

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.