നാളെ റിലീസ് ചെയ്യാനിരിക്കെ പി എം മോദിയെന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടത്. വോട്ടര്മാരെ സ്വാധീനിക്കാന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
ചിത്രത്തിൽ നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്നത് വിവേക് ഒബ്റോയിയാണ്. നേതാക്കളുടെ ജീവിതം പറയുന്ന ചിത്രങ്ങള് വോട്ടര്മാരെ സ്വാധീനിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് റിലീസ് തടഞ്ഞിട്ടുള്ളത്.
പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തെ കൂടാതെ എല്ലാ രാഷ്ട്രീയ പാര്ട്ടി നേതാക്കളുടേയും ജീവിത ചരിത്രം പറയുന്ന സിനിമകള്ക്കും ഇലക്ഷന് കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ട്. ഭരണഘടനയുടെ 324മത് അനുചേഛദ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഈ നടപടി.
പോസ്റ്ററുകള് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കാന് പാടില്ല. പി.എം.നരേന്ദ്ര മോദി എന്ന സിനിമ വ്യാഴാഴ്ച തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
സിനിമ തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്ജി തള്ളിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ചിത്രമെന്നായിരുന്നു പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിരുന്ന പരാതിയില് പറഞ്ഞിരുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply