സ്വിറ്റ്സര്ലാന്ഡിന്റെ ടെന്നീസ് താരമായ മാര്ട്ടീന ഹിംഗിസ് വിരമിക്കുന്നു. ഡബ്ള്യുടിഎ ഫൈനല്സിനു ശേഷമായിരിക്കും താന് വിരമിക്കുകയെന്ന് മുപ്പത്തേഴുക്കാരിയായ ഹിംഗിസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്.
തായ്വാന്റെ ചാന് യുങ് ജാനിനൊപ്പമാണ് ഹിംഗിസ് തന്റെ അവസാന ടൂര്ണമെന്റ് കളിക്കുന്നത്. 25 ഗ്ലാന്സ്ലാം കിരീടങ്ങളായിരുന്നു ഈ ടെന്നീസ് സുന്ദരി സ്വന്തമാക്കിയത്. ഇതില് 13 കിരീടങ്ങള് വനിതാ ഡബിള്സിസും അഞ്ചെണ്ണം സിംഗിള്സിലും ഏഴെണ്ണം മിക്സഡ് ഡബിള്സിലുമാണ്. 2003 ല് തന്റെ 22-ാ0 വയസ്സില് തുടര്ച്ചയായ പരിക്കിനെ തുടര്ന്ന് ഹിംഗിസ് കുറച്ചുകാലം കോര്ട്ടില്നിന്നു വിട്ടു നിന്നെങ്കിലും 2013ല് അവര് വീണ്ടും കോര്ട്ടിലേക്കു തിരിച്ചെത്തി.
Photo Courtesy : Google/ images are subject to copyright

Leave a Reply