കേന്ദ്ര സർക്കാരിനോട് കോവിഡ് ഭീതിയകറ്റാൻ 24 മണിക്കൂറിനുള്ളിൽ സംവിധാനം ഒരുക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിര്ദേശിച്ചത്, ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കാനും, പ്രത്യേകമായി വെബ്സൈറ്റ് ഉണ്ടാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികള്ക്കുള്ള ഭക്ഷണം, താമസം, ചികില്സ എന്നിവ ഉറപ്പാക്കണമെന്നും, അവരോട് ബലപ്രയോഗം നടത്തരുതെന്നും അവരെ കൗണ്സിലിങ്ങിന് വിധേയമാക്കണമെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികളായ 6.68 ലക്ഷംപ്പേർക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, അവരുടെ പാലായനം അവസാനിച്ചുവെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply