കേരളത്തിൽ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചു. തിരുവനന്തപുരം പോത്തന്‍കോട്ട് വാവർമ്പലം സ്വദേശി അബ്ദുല്‍ അസീസാണ് (68) കൊറോണ ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് എവിടെനിന്നും രോഗബാധ കിട്ടിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ അദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് ഇതുവരെ കണ്ടെത്താനായിട്ടില്ല.

അബ്ദുൽ അസീസ് വിദേശത്തേയ്ക്ക് പോകുകയോ, രോഗികളുമായി അടുത്ത് ഇടപഴുകുകയോ ചെയ്‌തിട്ടില്ല. മാർച്ച് 18 നാണ് അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. 21 രക്തപരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം.

പിന്നീട് 23ന് രോഗലക്ഷണങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, അവിടുന്ന് അദ്ദേഹത്തിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഐസലേഷന്‍ വാര്‍ഡില്‍ വച്ച് ഹൃദയാഘാതവും പക്ഷാഘാതവും വന്നിരുന്നു.

ഇദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്, ഇത് ആശങ്കയുയർത്തുന്ന ഒന്നാണ്. ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.