സംസ്ഥാനത്ത് ഇന്ന് 32പ്പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.

കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഇതിൽ 17പ്പേർ വിദേശത്ത് നിന്നും എത്തിയതാണ്. ബാക്കി 15പെർ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതാണ്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 213 ആയി.

നിലവിൽ സംസ്ഥാനത്ത് 1,57,253 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേര്‍ വീടുകളിലും, 623 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 126 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോക്ക്ഡൗണിൻ്റെ സാഹചര്യത്തിൽ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടി. മാർച്ച് 20ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് മൂന്നുമാസത്തേക്ക് നീട്ടിയതായി പിഎസ്‌സി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.