പാകിസ്താനെതിരെ ജമ്മു കാശ്മീർ വിഷയത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാറിനോട് പലവിഷയങ്ങളിലും വിയോജിപ്പുണ്ടെങ്കിലും കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയംതന്നെയാണ് അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാൻ മാത്രമല്ല മറ്റേതൊരു രാജ്യത്തിനും ഈ വിഷയത്തിൽ ഇടപ്പെടാനായുള്ള അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയിയിലൂടെയായിരുന്നു അദ്ദേഹം തൻ്റെ പ്രതികരണം അറിയിച്ചത്.

പാകിസ്താന്‍ യുഎന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. കോണ്‍ഗ്രസിൻറെ നിലപാടിന്‍റെ പേരില്‍ എന്നാൽ പാക്കിസ്ഥാന്‍ മുതലെടുക്കേണ്ട.

കാശ്മീരിന്റെ പദവി പിൻവലിച്ചതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി പാകിസ്താനെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.