ഇ​ന്ത്യ​യി​ലെ​ത്തി​യ 15 ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡ​ല്‍​ഹി ചാ​വ്‌​ല ക്യാമ്പി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ കഴിഞ്ഞിരുന്ന​വ​ര്‍​ക്കാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇതോടെ ഇന്ത്യയില്‍ 18 പേര്‍ക്കാണ് നിലവില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.

21 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തിലുള്ളത്. സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ ആറ് ഇറ്റാലിയന്‍ പൗരന്‍മാര്‍ കൂടി നിരീക്ഷണത്തിലുണ്ട്. രോഗബാധിതര്‍ ഐ.ടി.ബി.പി ക്യാംപിലെ ഐസൊലേഷന്‍ വാര്‍ഡിലാണുളളത്. കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഉന്നതതല യോഗം വിളിച്ചു.

ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ഡല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൊറോണ വൈറസ് ഭീതിക്കിടെ ഇറ്റാലിയന്‍ കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. ആഢംബര കപ്പലിലുള്ള 459പ്പേരെയും പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് പോര്‍ട് ട്രസ്റ്റ് അറിയിച്ചത്.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.