ഇന്ത്യയിൽ രണ്ടുപ്പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലുള്ള ആൾ ഇറ്റലിയില്‍ നിന്നും തെലുങ്കാനയിലെ ആൾ ദുബായില്‍ നിന്നും എത്തിയതാണ്.

ഇരുവരും നിരീക്ഷണത്തിലാണെന്നും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ കേരളത്തിൽ‌ 3 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു, അവർ പൂർണമായും രോഗമുക്തരായതായും അധികൃതർ അറിയിച്ചു.

അതിനിടെ കൊറോണ സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്.

കൂടാതെ കുടുങ്ങിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിദഗ്ധനെ അയച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരിശോധനയ്ക്ക് ശേഷം വൈറസ് ബാധയില്ലെന്നു വ്യക്തമായാൽ അവരെ കൊണ്ടുവരാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.