ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയം സ്വമേധയാ ഏറ്റെടുത്തുകൊണ്ടാണു സുപ്രീംകോടതിയുടെ തീരുമാനം.

ഞായറാഴ്ചയാണ് റായ്ബറേലി ഹൈവേയില്‍ വെച്ച് പെണ്‍കുട്ടിയും കുടുംബവവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പരാതിക്കാരിയായ പെണ്‍കുട്ടി അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇതോടെയാണ് പെണ്‍കുട്ടിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച കത്ത് കോടതി പരിഗണിക്കുന്നത്.

അതേസമയം പെണ്‍കുട്ടിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച കത്ത് തനിക്ക് ലഭിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ജൂലായ് 12-ന് അയച്ച കത്ത് തന്റെ മുന്നിലെത്തിയതു 30-നു മാത്രമാണെന്നു ചീഫ് ജസ്റ്റിസ് അറിയിച്ചു. സുപ്രീംകോടതി സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ടോടെയാണ് കത്ത് പരിഗണിക്കുന്നത്.

കുറേ ആളുകള്‍ വീട്ടില്‍ വന്ന് കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വ്യാജ കേസില്‍പ്പെടുത്തി പെൺക്കുട്ടിയുടെ കുടുംബത്തെ ജയിലില്‍ അടക്കുമെന്ന് ഭീഷണി മുഴക്കിയതായും കത്തില്‍ പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.