റെയിൽവേയിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാരുമാണ് നിർബന്ധിത വിരമിക്കലിൻെറ ഭാഗമാവുക. ഇതിൻെറ ഭാഗമായി ഓരോ മാസവും ഇതിൽപ്പെടുന്നവരുടെ പട്ടിക സമര്‍പ്പിക്കണമെന്ന് മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിര്‍ദേശം. ജൂണ്‍ 20-നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൻെറ അടിസ്ഥാനത്തിൽ ഈ മാസം മുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു തുടങ്ങി. റെയില്‍വെ ബോര്‍ഡ് എല്ലാ സോണല്‍ മേധാവികളോടും ജീവനക്കാരുടെ പ്രകടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 2020 ഓടെ 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരും 55 വയസ്സ് കഴിഞ്ഞവരുടെയും പട്ടികയാണ് തയ്യാറാക്കുന്നത്. ആഗസ്റ്റ് ഒമ്പതിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റെയില്‍വേ ജീവനക്കാരുടെ എണ്ണം 10 ലക്ഷമായി ചുരുങ്ങും. നിർബന്ധിത വിരമിക്കല നടപ്പിലാക്കിയാൽ മൂന്നു ലക്ഷം പേര്‍ വിരമിക്കലിന് വിധേയരാകേണ്ടി വരും. മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. 13 ലക്ഷം ജീവനക്കാരുള്ള റെയില്‍വേയില്‍ പത്തുലക്ഷമാക്കി കുറയ്ക്കാനാണു സര്‍ക്കാരിൻറെ നീക്കം.                 Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.