55 വർഷത്തിന് ശേഷം ഡേവിസ് കപ്പ് കളിക്കാന് ഇന്ത്യന് ടെന്നീസ് ടീം പാകിസ്താനിലേക്ക്. ഈക്കാര്യം അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന് സെക്രട്ടറി ജനറല് ഹിരണ്മോയി ചാറ്റര്ജിയാണ് അറിയിച്ചത്.
ആറ് കളിക്കാരും പരിശീലകനും സപ്പോര്ട്ട് സ്റ്റാഫും ഉള്പ്പെടുന്ന സംഘമാണ് പാകിസ്താനിലേക്ക് പോവുക. സെപ്റ്റംബര് 14, 15 തീയതികളില് ഇസ്ലാമാബാദിലെ പാകിസ്താന് സ്പോര്ട്സ് കോംപ്ലക്സിലാണ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് 1 എവേ മത്സരം നടക്കുന്നത്. ലോകകപ്പ് കളിക്കാന് പാകിസ്താന് ഹോക്കി ടീം ഇന്ത്യയിലെത്തിയിരുന്നു അതിനാൽ ഞങ്ങളും പാകിസ്താനിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വര്ഷം ഫെബ്രുവരിയിലാണ് ഡേവിസ് കപ്പിന്റെ നറുക്കെടുപ്പ് നടന്നത്. പുല്വാമ ഭീകരാക്രമണത്തിനുശേഷം, ഇന്ത്യന് ടീമിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഈ മാസം 22-ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന് (ഐ.ടി.എഫ്.) പ്രതിനിധികള് പാകിസ്താന് സന്ദര്ശിച്ച് സുരക്ഷാ കാര്യങ്ങള് പരിശോധിച്ച ശേഷമാണ് ഇന്ത്യയുടെ നിലപാട് പരസ്യമാക്കിയത്.
ഡേവിസ് കപ്പില് ഇന്ത്യ പാകിസ്താനുമായി ഒടുവില് കളിച്ചത് 2006-ലായിരുന്നു. മുംബൈ ബ്രാബോണ് സ്റ്റേഡിയത്തിലായിരുന്നു അന്ന് മത്സരം നടന്നത്. ആ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് 3-2ന് ജയിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply