സംവിധായകന് വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചേര്ന്ന് ഒരു നിര്മ്മാണക്കമ്പനി ആരംഭിച്ചു. വൈശാഖ് ഉദയ്കൃഷ്ണ പ്രെഡക്ഷന്സ് എന്നാണ് പേര്. ഈ കമ്പനിയുടെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള് പുറത്തു വരുന്നു. ‘ഇര’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സ്റ്റോറി ഓഫ് ആന് അക്യുസ്ഡ് എന്ന് ടാഗ്ലൈന് നല്കിയിരിക്കുന്നു.
പേരും ടാഗ്ലൈനും സൂചിപ്പിക്കുന്നത് മലയാള സിനിമയിലും കേരള സമൂഹത്തിലും സമീപക്കാലത്ത് കോളിളക്കമുണ്ടാക്കിയ ഒരു യഥാര്ത്ഥ സംഭവമാണ് ചിത്രം പറയുന്നത് എന്നാണ്. ജനപ്രിയ നായകന്റെ ജീവിതമാണോ ചിത്രം പ്രമേയമാക്കിയിരിക്കുന്നത് എന്നതാണ് സോഷ്യല് മീഡിയ ഇപ്പോള് ചര്ച്ച ചെയ്യുന്നത്. ഉണ്ണിമുകുന്ദനും ഗോകുല് സുരേഷും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രത്തില് മിയ നായികയാകുമെന്നാണ് റിപ്പോര്ട്ടുകള്.
ചെയ്യാത്ത കുറ്റത്തിന് ജയിലിലാകുന്ന ഒരു യുവാവിന്റെയും ഒരു സ്ത്രീയുടേയും പ്രതികാരത്തിന്റെയും കഥയാണ് ‘ഇര ‘ യെന്ന് ചില മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. നവാഗതനായ സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൈന് പ്രൊഡ്യൂസര് വ്യാസന് എടവനക്കാടാണ്. നവീന് ജോണ് ആണ് തിരക്കഥ.
Photo Courtesy : Google/ images are subject to copyright

Leave a Reply