ആലപ്പുഴ : മാത്തൂര്‍ ഭൂമി ഇടപാടില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജി രാമങ്കരി വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മാത്തൂര്‍ ദേവസ്വത്തിന്റെ 34.5 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ആരോപണം. രാവിലെ 11 മണിക്കണ് കോടതി ഹര്‍ജി പരിഗണിക്കുക. ഒക്ടോബര്‍ രണ്ടിനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
വ്യാജരേഖയിലൂടെ മാത്തൂര്‍ ദേവസ്വത്തിന്റെ 34.68 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്നാണ് മാത്തൂര്‍ കുടുംബാംഗത്തിന്റെ പരാതി. തോമസ് ചാണ്ടി, കുടുംബാംഗങ്ങള്‍, മുന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 17 പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മന്ത്രി തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുകയാണ് എന്നാരോപിച്ച് മാത്തൂര്‍ ദേവസ്വം മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.