തിരുവനന്തപുരം : ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ട് മുതല്‍ 15 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. നവംബര്‍ 10 മുതല്‍ 24 വരെയാണ് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. 650 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയും. മേളക്ക് ശേഷം രണ്ട് റീജിയണല്‍ ഫിലീം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. സമാന്തര ചലചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് അക്കാദമി എതിരല്ല. പൊതുവേദികളില്‍ സംഘടിപ്പിക്കുന്ന ഇത്തരം മേളകളില്‍ അക്കാദമിക്ക് പങ്കില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.