ഹനോയി : ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലില്‍. ജപ്പാന്റെ ടുബാസ കൊമൂറയാണ് സെമിയില്‍ മേരി കോമിനു മുന്നില്‍ പരാജയപ്പെട്ടത്. ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മേരി കോം ജയിച്ചാല്‍ ഈ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം സ്വന്തമാക്കും. രാജ്യസഭാ എംപി കൂടിയായ കായികതാരം ഈ നേട്ടം സ്വന്തമാക്കുമോ എന്ന ആകാംക്ഷയിലാണ് കായികലോകം.

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.