ലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡിന്റെ ഗ്രൂമിംഗ് ആരംഭിച്ചു. ഏപ്രില്‍ 27ന് കൊച്ചിയിലെ ആഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മത്സരത്തിന്റെ മുഖ്യപ്രായോജകര്‍ ഇന്ത്യന്‍ എക്‌സ്പ്രസാണ്. ഡിക്യു വാച്ചസ്, ജ്യോതി ലബോറട്ടറീസ്, ഐ.സി.എല്‍ ഫിന്‍കോര്‍പ് എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്.

mg d2

d2 2

d2 1

ലോകത്തിലെ 40 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മിസ് ഗ്ലാം വേള്‍ഡ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത് പെഗാസസാണ്. മലയാളിയായ എലീന കാതറിന്‍ അമോണാണ് (മിസ് സൗത്ത് ഇന്ത്യ 2015, മിസ് ദിവ ടോപ് 6, മിസ് ക്വീന്‍ ഓഫ് ഇന്ത്യ ടോപ് 4) ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. നാഷണല്‍ കോസ്റ്റിയൂം, റെഡ് കോക്ക്‌ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിംഗ് സെക്ഷന്‍ ഏപ്രില്‍ 20ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ആരംഭിച്ചു. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും.

d2 3

d2 4

d2 5

d2 6

d2 7

d2 8

മോഡലിംഗ് രംഗത്തെ പ്രമുഖരായ അഞ്ജലി റൂത്ത്, അലീഷ റൂത്ത്, വാലന്റീന മിശ്ര ( മിസിസ് ഏഷ്യ ഇന്ത്യ ഇന്റര്‍നാഷണല്‍), സുദക്ഷിണ തമ്പി ( യോഗ ട്രെയിനര്‍), സമീര്‍ ഖാന്‍ (കൊറിയോഗ്രാഫര്‍) എന്നിവരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

d2 9

Leave a Reply

Your email address will not be published.