ചേരുവകൾ
റവ – 2 കപ്പ്
നെയ്യ് – 4 ടേബിൾ സ്പൂൺ…
പഞ്ചസാര – 1 1/2 കപ്പ്
പാൽ – 1/2 കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
കശുവണ്ടിപ്പരിപ്പ് –
ഉണക്ക മുന്തിരി
തയ്യാറാക്കുന്ന വിധം
കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കുറച്ച് നെയ്യിൽ വറുത്തു മാറ്റുക .അതേ പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് റവ വറുത്തെടുക്കുക.പഞ്ചസാര മിക്സിയിൽ നന്നായി പൊടിച്ചെടുത്തതിലേക്ക് വറുത്ത റവ കൂടി ഇട്ട് വീണ്ടും നന്നായി പൊടിച്ചെടുക്കുക.രു പാത്രത്തിലേക്ക് ഈ പൊടി ഇട്ട് വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും, ഏലയ്ക്കാപ്പൊടിയും ബാക്കി നെയ്യും കുറേശ്ശെ പാലും ചേർത്ത് നന്നായി കുഴയ്ക്കുക. ഈ കൂട്ട് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക .
Photo Courtesy : Google/ images are subject to copyright

Leave a Reply