കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ വഞ്ചനാകുറ്റം നടത്തിയെന്ന് പരാതി. അന്‍പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നിലമ്പൂര്‍ മഞ്ചേരി പോലീസാണ് വഞ്ചനാകുറ്റം ചുമത്തിയത്. അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വോഷണം നടത്താന്‍ മഞ്ചേരി ചീഫ് മജിസ്ട്രറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ക്വാറി ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് പരാതി. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ എംഎല്‍എക്ക് തടവുശിക്ഷ ലഭിക്കും.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.