തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ തല്‍സ്ഥാനത്ത് നിന്നും രാജിവെപ്പിക്കാന്‍ ശ്രമിക്കരുതെന്ന് എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നു. കെ.കരുണാകരനെ രാജിവപ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നതായാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം. ഹസന്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് അതേറെ ക്ഷീണമുണ്ടാക്കുമെന്ന് അന്ന് ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചതില്‍ ഇന്ന് വളരെയേറെ ദുഃഖമുണ്ട്.
കെ.കരുണാകരന്റെ ഓര്‍മ്മ ദിനത്തില്‍ സംസാരിക്കവെയാണ് ഹസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.