തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ മറുപടി. പെന്‍ഷന്‍ പ്രായം കൂട്ടുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. വി.ടി ബല്‍റാം എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കെഎസ്ആര്‍ടിസിയെ മറയാക്കി മറ്റുമേഖലകളിലും പെന്‍ഷന്‍പ്രായം 60 ആക്കാന്‍ നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ തീരുമാനമാണെന്നും ബല്‍റാം ആരോപിച്ചു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.