ഷെയിന്‍ നിഗം, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബി.അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഈട’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ബി.അജിത്കുമാറാണ്.
മൈസൂരിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ആനന്ദിന്റെയും യാദൃശ്ചികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തിലൂടെയാണ് കഥ പോകുന്നത്. ഉത്തര മലബാറിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
മണികണ്ഠന്‍ ആചാരി,രാജേഷ് ശര്‍മ്മ, സുരഭി ലക്ഷ്മി, അലന്‍സിയര്‍,സുജിത് ശ്ങ്കര്‍, സുധി കോപ്പ, ബാബു അന്നൂര്‍, വിജയന്‍ കാരന്തൂര്‍, സുനിത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.