തിരുവനന്തപുരം: ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ അനുകൂലിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ പ്രസ്താവന. ഐഎംഎയുടെ പ്ലാന്റിനെതിരെ വനംവകുപ്പ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് പാടില്ലെന്ന് തിരുവനന്തപുരം ഡിഎഫ്ഒ വിവിധ വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആശുപത്രി മാലിന്യം സംസ്‌ക്കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്റുമായി മുന്നോട്ട് പോകാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പദ്ധതി പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുമെന്നും, വന്യജീവികളെയും ബാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.