വരുന്ന ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊറോണയുടെ വ്യാപനം അറിയണമെങ്കിൽ മൂന്നാഴ്ച്ച വേണ്ടി വരുമെന്നും, സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വരുന്ന ഒരാഴ്ച്ചയാണ് നിർണായകമെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത്​ ഗള്‍ഫില്‍നിന്നുള്ള വരവ്​ മൂലമാണ്​. കേരളത്തില്‍ രോഗം സ്​ഥിരീകരിച്ചവരില്‍ 80 ശതമാനവും വിദേശത്തുനിന്നുള്ളവരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവരിൽ പലരും ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ലെന്നും. ഇനിയും പാലിച്ചില്ലെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ഗുരുതര രോഗങ്ങള്‍ക്ക്​ സംസ്​ഥാനത്തിന്​ പുറത്ത്​ വരെ ചികിത്സക്ക്​ പോകാമെന്നും, അതിനായി ചികിത്സ രേഖകള്‍ കാണിച്ച് ​പൊലീസിൻ്റെ അനുമതി വാങ്ങിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.