കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കിച്ചുവിനേയും ദാസപ്പനേയും പ്രേക്ഷകര്‍ മറന്നു കാണില്ല. ആ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ – ധര്‍മ്മജന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരനിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വക്കീലായും ധര്‍മ്മജന്‍ ഗുമസ്തനുമായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റോമന്‍സ് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും വികടകുമാരനിലൂടെ വീണ്ടും ഒന്നിക്കുന്നു. കാറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തില്‍ നായിക. സലീം കുമാര്‍, ഇന്ദ്രന്‍സ്, ഷാജു ശ്രീധര്‍, സുനില്‍ സുഖധ, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു എബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമ ജി നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.