ഗുഹാവത്തി: ജിഎസ്ടി കൗണ്സില് മീറ്റിങ്ങിനു ശേഷം നിര്ണായക പ്രഖ്യാപനങ്ങള്. ചോക്ലേറ്റ്, ഷേവിങ് ക്രീം, ടൂത്ത് പേസ്റ്റ്, ഷാംപു എന്നിവക്ക് വില കുറയും. ജിഎസ്ടിയുടെ ഏറ്റവും ഉയര്ന്ന സ്ലാബ് ആയ 28 ശതമാനം സ്ലാബില് ഉള്പെടുന്ന ഉത്പന്നങ്ങളുടെ കാര്യത്തിലും നിര്ണായക തീരുമാനങ്ങള് വന്നിട്ടുണ്ട്. 50 ഉല്പന്നങ്ങള് മാത്രമാണ് പുതിയ തീരുമാന പ്രകാരം 28 ശതമാനം സ്ലാബില് വരിക. നേരത്തെ 227 ഉല്പന്നങ്ങള് ഈ സ്ലാബില് വന്നിരുന്നു.
കണ്സ്യൂമര് ഉല്പന്നങ്ങളുടെ നികുതിയിലാണ് കാര്യമായകുറവ് വന്നിട്ടുള്ളത്. ഇവയില് ഏറേയും നേരത്തെ 28 ശതമാനം നികുതി സ്ലാബില് ആയിരുന്നു ഉണ്ടായിരുന്നത്. പുതിയ തീരുമാന പ്രകാരം ഈ ഉല്പന്നങ്ങളെല്ലാം 18 ശതമാനം നികുതി സ്ലാബില് വരും. പത്തുശതമാനം നികുതിയുടെ വ്യത്യാസമാണ് ഒറ്റയടിക്ക് ഉണ്ടാവുക എന്നര്ത്ഥം.
Photo Courtesy : Google/ images are subject to copyright

Leave a Reply