കൊച്ചി : ജിഎസ്ടി നടപ്പാക്കി വ്യാപാരികളെ ദ്രോഹിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരികള് സമരം ആരംഭിക്കുന്നു. നവംബര് ഒന്നിന് സംസ്ഥാന വ്യാപകമായി കടകളടച്ചിട്ട് സെക്രട്ടറിയേറ്റ് മാര്ച്ച് നടത്താനാണ് വ്യാപാരികളുടെ തീരുമാനം. ജിഎസ്ടി നടപ്പാക്കിയതിലെ അപാകത തിരിച്ചറിയുന്നതില് സംസ്ഥാനത്തിന് അബദ്ധം സംഭവിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.
ചര്ച്ചകള് നടത്തി വ്യാപാരികളെ നിരന്തരം അപമാനിക്കുകയാണ് സര്ക്കാരുകള് ചെയ്യുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന് പറഞ്ഞു. തങ്ങളുമായി ചര്ച്ച ചെയ്യാതെയെടുക്കുന്ന തീരുമാനങ്ങള് കാരണം ബുദ്ധിമുട്ടുന്നത് വ്യപാരികളാണ്. ജിഎസ്ടിയിലെ അപകടം തിരിച്ചറിയാന് ധനമന്ത്രി വൈകിയെന്നും ടി.നസറുദീന് വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Leave a Reply