ആഗ്ര : ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല് സന്ദര്ശിക്കും. അരമണിക്കൂറോളം അദ്ദേഹം താജ്മഹലില് ചിലവഴിക്കും. താജ്മഹല് പരിസരത്ത് ബി.ജെ.പി പ്രവര്ത്തകര്ക്കൊപ്പം ശുചീകരണ പ്രവര്ത്തനങ്ങളിലും യോഗി ആദിത്യനാഥ് പങ്കെടുക്കും. താജ്മഹലില് നിന്ന് ആഗ്ര കോട്ടയിലേക്കുള്ള വിനോദ സഞ്ചാര പാതയുടെ തറക്കല്ലിടും.
ആഗ്രയില് വികസന-ജനക്ഷമ പ്രവര്ത്തനങ്ങള്ക്കും യോഗി ആദിത്യനാഥ് തുടക്കമിടും. താജ്മഹലിനെക്കുറിച്ചുള്ള ബി.ജെ.പി എംഎല്എ സംഗീത് സോമിന്റേയും എംപി വിനയ് കത്യാറിന്റേയും വിവാദ പരാമര്ശങ്ങള് ചര്ച്ചയാകുന്നതിനിടെയാണ് താജ്മഹല് സന്ദര്ശിക്കുന്ന ഉത്തര്പ്രദേശിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാകാന് യോഗി ആദിത്യനാഥ് ഒരുങ്ങുന്നത്. താജ്മഹലിന്റെ മുന്നില് നിന്നുള്ള യോഗി ആദിത്യനാഥിന്റെ ഫോട്ടോക്കായി കാത്തിരിക്കുന്നുവെന്ന് യുപി മുന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പരിഹസിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply