ടിപ്പു സുല്ത്താന് യുദ്ധമുഖങ്ങളില് പ്രയോഗിക്കുന്നതിന് റോക്കറ്റുകള് വികസിപ്പിച്ചിരുന്നുവെന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പരാമര്ശത്തെ വിമര്ശിച്ച് ബിജെപി നേതാവ് പ്രതാപ് സിംഹ എംപി. റോക്കറ്റ് പ്രയോഗത്തേയും വീരമൃത്യുവിനേയും പരിഹസിച്ച് ട്വിറ്റര് വഴിയാണ് പ്രതാപ് സിംഹയുടെ പരാമര്ശം.
സുല്ത്താന് റോക്കറ്റ് വികസിപ്പിച്ചിരുന്നെങ്കില് എന്തുകൊണ്ട് അവ ബ്രിട്ടീഷുകാര്ക്കെതിരെ പ്രയോഗിച്ചില്ല എന്നാണ് ട്വിറ്റ്. ബ്രിട്ടീഷുക്കാര്ക്കെതിരെ പോരാടിയ ടിപ്പുവിന്റേത് വീരമൃത്യുവാണെന്ന പരാമര്ശത്തേയും സിന്ഹ പരിഹസിക്കുന്നുണ്ട്. ടിപ്പു യുദ്ധമുഖത്തല്ല മരിച്ചു വീണത്. അദ്ദേഹത്തെ കോട്ടക്കുള്ളില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു എന്നാണ് പരാമര്ശം.
കര്ണാടക നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിയമസഭയുടെ സംയുക്ത സമ്മോളനത്തില് സംസാരിക്കവേയാണ് രാഷ്ട്രപതി ടിപ്പപവിനെ പ്രകീര്ത്തിച്ച് സംസാരിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply