കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. രാഷ്ട്രപതിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് നഗരത്തില് ഗതാഗത നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരാവലിയുടെ പൗര സ്വീകരണത്തില് പങ്കെടുത്ത് രാഷ്ട്രപതി പറഞ്ഞിരുന്നു. രണ്ട് ദിവസത്തെ സന്ദര്ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 12.30 ഓടെ അദ്ദേഹം ഡല്ഹിയിലേക്ക് മടങ്ങും.
Photo Courtesy : Google/ images are subject to copyright

Leave a Reply